മാന്യരെ,
മലബാറിന്റെ കാർഷിക-സാംസ്‌കാരിക പെരുമ വിളംബരം ചെയ്ത് കുടിയേറ്റ ജനതയുടെ വിയർപ്പ് വിണ് ഉയിർക്കൊണ്ട രാജപുരത്തിന്റെ മണ്ണിൽ ഫെബ്രവരി 24 മുതൽ ജില്ലാ തല കാർഷിക മേളയും ടെക്‌നോളജി മീറ്റും വിരുന്നെത്തുന്നു. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിലുള്ള ആത്മ, പനത്തടി സർവീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാർമേഴ്‌സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് ദിവസങ്ങൾ നീളുന്ന കാർഷികോത്സവം സംഘടിപ്പിക്കുന്നത്.
കൃഷി അറിവിന്റേയും, സാസ്‌കാരിക-വിനോദ-വിജ്ഞാന പരിപാടികളുടെയും ആഘോഷ തിമിർപ്പ് സമ്മാനിക്കാൻ മലയോരത്തെത്തുന്ന മേളയുടെ വിജയത്തിന് ഞങ്ങളോടൊപ്പം നിങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. വരുംകാലത്തേക്കുള്ള വലിയ കാർഷികമേളകൾക്കൊണ്ട് നമ്മുടെ നാടിനെ സമ്പന്നമാക്കുന്നതിനുള്ള ചവിട്ടുപടിയായി മാറേണ്ട കാർഷിക മഹോത്സവത്തിലേക്ക് ഏവർക്കും സ്വാഗതമരുളുന്നു.

സംസ്ഥാന മന്ത്രിമാർ, കാർഷിക ശാസ്ത്രജ്ഞർ, സാസ്‌കാരിക നായകർ, രാഷ്ട്രിയ-സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

  • കാർഷിക-വിള പ്രദർശനങ്ങൾ
  • സെമിനാറുകൾ
  • കൃഷി പാഠങ്ങൾ
  • കാർഷികവിപണന മേളകൾ
  • മികച്ച കർഷകരെ ആദരിക്കൽ
  • എക്‌സിബിഷൻ
  • പ്രമുഖ കമ്പനികളുടെ സ്റ്റാളുകൾ
  • കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും
  • കാർഷിക മത്സരങ്ങൾ
  • കലാ-സാസ്‌കാരിക പരിപാടികൾ
  • ഗാനമേള

സഹകരിക്കുക….. വിജയിപ്പിക്കുക……

Leave A Comment

Please enter your name. Please enter an valid email address. Please enter message.