FARMERS SERVICE CENTER
കാർഷിക ഉപകരണങ്ങൾ മിതവായ നിരക്കിൽ വാടകയ്ക്ക് കൊടുക്കുന്നു .
ഫലവൃക്ഷ തൈകൾ വിൽപ്പനയ്ക്ക്.
വിളവെടുക്കാനൊരുങ്ങി പനത്തടി ബാങ്കിന്റെ പച്ചക്കറിത്തോട്ടം.
രാജപുരം : കൃഷി ചെയ്തു വിളവെടുക്കാനൊരുങ്ങി പനത്തടി സർവീസ് സഹകരണ ബാങ്ക്, ബാങ്കിന്റെ കീഴിൽ പൂടംകല്ലിലുള്ള ഒന്നരയേക്കർ സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷിയൊരുക്കുന്നത്. കുറ്റിപയറ്, വഴുതന, പാവയ്ക്ക, വെണ്ട, കാബേജ്, വെള്ളരി, നരമ്പൻ, പച്ചമുളക്, എന്നിവയാണ് ആദ്യമായി കൃഷിയിറക്കിയത്.
സഹകരണ വകുപ്പ് അനുവദിച്ച ഫാർമേഴ്സ് സർവീസ് സെൻററിന്റെ ഭാഗമായി ബാങ്കിനു കീഴിലുള്ള ഹരിതസേനാംഗങ്ങൾ , ജീവനക്കാർ, ഭരണസമിതിയംഗങ്ങൾ എന്നിവർ ചേർന്നാണ് കൃഷിയൊരുക്കിയത്. പൂടംകല്ലിൽ സ്വന്തമായുള്ള പതിനാറേക്കറിൽ ജലസേചന സൗകര്യമൊരുക്കി കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയുടെ സഹായത്തോടെ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനാണ് ഭരണസമിതിയുടെ തീരുമാനം ജനങ്ങൾക്ക് ജൈവ പച്ചക്കറികൾ ലഭ്യമാക്കുന്നതിനു ബാങ്കിന്റെ നിയന്ത്രണത്തിൽ പൂടംകല്ലിൽ വിപണന കേന്ദ്രവും തുറന്നിട്ടുണ്ട്.
കൂടാതെ കൃഷി വകുപ്പിന്റെ സഹകരണത്തോടെ കാർഷിക നഴ്സറി എന്നിവയും പ്രവർത്തിക്കുന്നു. കൃഷിക്കാർക്കു മിതമായ നിരക്കിൽ കാർഷിക ഉപകരണങ്ങൾ വാടകയ്ക്കു നൽകുന്ന പദ്ധതിയും ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്.
വളം ഡിപ്പോ പൂടംകല്ല് & പനത്തടി
കർഷക സേവന കേന്ദ്രം & കാർഷിക നഴ്സറി ( കശുമാവ് , തെങ്ങ്, കവുങ്ങ് പ്ലാവ് തുടങ്ങി എല്ലാത്തരം തൈകളും ലഭ്യമാണ്.)
കൃഷിവകുപ്പിന്റെ ധനസഹായത്തോടുകൂടി പച്ചക്കറി തൈ ഉല്പാദന കേന്ദ്രം പോളി ,ജൈവ പച്ചക്കറി കൃഷി
കാംകോയുമായി സഹകരിച്ചു അടയ്ക്ക സംഭരണം
NEETHI MEDICALS
നീതി മെഡിക്കൽസിലൂടെ ജീവൻരക്ഷ മരുന്നുകൾ 20% വരെ ഡിസ് ക്കൗണ്ടിൽ വിൽപ്പന നടത്തുന്നു .
NEETHI ELECTRICALS
പൂടംകല്ല് നീതി ഇലക് ട്രിക്സിലൂടെ വയറിംഗ് ,പ്ലംബിംഗ് സാധനങ്ങൾ 25% വരെ വിലക്കുറവിൽ ലഭ്യമാണ് .
LOANS
അപേക്ഷിച്ചാലുടൻ ടുവീലർ വായ്പ ,പരമാവധി 50000 /-
കുടുംബശ്രീ വായ്പ.
JLG വായ്പ.
കാർഷിക / കാർഷികേതര വായ്പകൾ.
കച്ചവടക്കാർക്ക് 50000/- രൂപ വരെ Daily Collection അടിസ്ഥാനത്തിൽ വായ്പ.